വാഷിംഗ്ടൺ : ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ച അമേരിക്കൻ ടെസ്റ്റ് പൈലറ്റ് ചക്ക് യെയ്ഗാർ അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് 97 വയസ്സായിരുന്നു. ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാർത്ത അറിയിച്ചത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല.
രണ്ടാംലോക മഹായുദ്ധക്കാലത്ത് അമേരിക്കയുടെ യുദ്ധവൈമാനികനായിരുന്ന യെയ്ഗർ. 1941 ലാണ് യെയ്ഗർ സൈന്യത്തിൽ ചേർന്നത്. തുടർന്ന 1947 ൽ റോക്കറ്റ് എഞ്ചിൻ ഘടിപ്പിച്ച ബെൽ എക്സ് വൺ പരീക്ഷണ വിമാനത്തിൽ ശബ്ദവേഗത്തിൽ പറന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു യെയ്ഗർ. ഇത് അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ വഴിയൊരുക്കുകയും ചെയ്തു. യെയ്ഗറിന്റെ മരണത്തിൽ നിരവധി വിശിഷ്ടവ്യക്തകൾ അനുശോചനം അറിയിച്ചു.