THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, January 22, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കൊവിഡ് ഭയം വിട്ടൊഴിയുന്നില്ല: വാക്സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്.

കൊവിഡ് ഭയം വിട്ടൊഴിയുന്നില്ല: വാക്സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്.

വാഷിംഗ്ടണ്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ കഴിഞ്ഞവരും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് യു.എസ്. കൊവിഡ് പടരാന്‍ സാധ്യതയുള്ള പ്രദേശഹ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു.

വാക്‌സിനേഷന്‍ വര്‍ധിക്കുകയും രോഗവ്യാപനം കുറയുകയും ചെയ്തതോടെയാണ് മാസ്്ക് നിര്‍ബന്ധമല്ലാതാക്കിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് കൊവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കടക്കം മാസ്്ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന ഇറക്കിയത്.

കൂടുതല്‍ മികച്ച രീതിയില്‍ വാക്സിനേഷന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്.കെട്ടിടങ്ങള്‍ക്കുള്ളിലാണെങ്കിലും കൊവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

വാക്സിനേഷന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റു സ്റ്റാഫുകളും സന്ദര്‍ശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments