Saturday, December 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaദർശന പട്ടേൽ കലിഫോർണിയ അസംബ്ലിയിലേക്ക് മത്സരിക്കുന്നു

ദർശന പട്ടേൽ കലിഫോർണിയ അസംബ്ലിയിലേക്ക് മത്സരിക്കുന്നു

പി. പി.ചെറിയാൻ

കലിഫോർണിയ : മേയ് ആദ്യവാരം നടക്കുന്ന സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ഡിസ്ട്രിക്റ്റ് 76 ൽ നിന്നും ഇന്ത്യൻ അമേരിക്കൻ ദർശന പട്ടേൽ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 48 വയസ്സുള്ള പട്ടേൽ ഡമോക്രാറ്റിക് സ്ഥാനാർഥിയായിട്ടാണു മത്സരിക്കുക.

സംസ്ഥാന അസംബ്ലിയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചതിനാൽ കലിഫോർണിയ പൊവെ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണ മത്സരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ജനങ്ങളിൽ ഒരു മാറ്റം സൃഷ്ടിക്കുക എന്നതാണ് തന്റെ തിരഞ്ഞെടുപ്പു ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.പൊതുവിദ്യാഭ്യാസം, പൗരന്മാരുടെ സുരക്ഷാ, പ്രകൃതിസംരക്ഷണം, ആരോഗ്യ രംഗ വികസനം എന്നിവയും തിരഞ്ഞെടുപ്പു വാഗ്ദാനമായി ഇവർ ഉയർത്തികാണിക്കുന്നു.

കൗമാര പ്രായത്തിലാണ് ഇവർ മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.14 വയസ്സിൽ മാതാവിനെ നഷ്ടപ്പെട്ട ഇവർ മെഡിക്കൽ, ഹെൽത്ത് ഗവേഷണ മേഖലയിലേക്ക് ആകർഷിക്കപ്പെട്ടു. ഇർവിനിലെ കലിഫോർണിയാ യൂണിവേഴ്സിറ്റിയിൽ നിന്നു ബയോ കെമിസ്ട്രിയിൽ പിഎച്ച്ഡി നേടി.
പസഫിക് ഐലന്റർ അമേരിക്കൻ അഫയേഴ്സ് കലിഫോർണിയാ കമ്മീഷനിലും സാന്റിയാഗൊ കൗണ്ടി അംഗമായും പ്രവർത്തിക്കുന്നു.

ഡമോക്രാറ്റിക് പാർട്ടി സെൻട്രൽ കമ്മിറ്റി അംഗമാണ്. ഭർത്താവും മൂന്നു മക്കളും ഉൾപ്പെടുന്ന കുടുംബം സാൻഡിയാഗോയിലാണ് താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments