ഫിലഡൽഫിയ: ജയാ ജോൺ (മിനി) ഡിസംബർ 11, ന് ഫിലഡൽഫിയയിൽ നിര്യാതയായി. ഫിൽഡൽഫിയയിലെ പ്രശസ്ത സോഷ്യൽ ആക്ടിവിറ്റീസ് ഫണ്ട് സ്പോൺസറായ ജോൺ തോമസിൻ്റെ (വാഹന നിർമ്മിതി വിദഗ്ദ്ധൻ, ഓട്ടോ ജോണി) ഭാര്യയാണ്. പുനലൂരാണ് ജന്മദേശം. പുനലൂർ എസ് എൻ കോളജിൽ വിദ്യാഭ്യാസം. 1990 മുതൽ ഫിലഡൽഫിയയിലായിരുന്നു. ഫിലഡൽഫിയാ ബ്രദറൺ അസ്സംബ്ളി സമൂഹത്തിലെ ആരാധനാംഗമാണ്. പ്രാർത്ഥനാ ഗാനാലാപശുശ്രൂഷയിൽ ശ്രദ്ധാലുവും അഗ്രഗണ്യയുമായിരുന്നു.

പ്രേയ, ജൂലിയാ (മക്കൾ). പരേതരായ അന്നമ്മ ബേബി, എം പി ബേബി (മാതാപിതാക്കൾ). മോളി, ശാന്തമ്മ, ഫിലിപ്പ് , പരേതനായ മോനിക്കുട്ടി (സഹോദരങ്ങൾ). അനലീസ്, സോഫിയാ, ഹേയ്ലി ( ചെറുമക്കൾ).

പൊതു ദർശനം (Public Visitation) ഡിസംബർ 21 തിങ്കളാഴ്ച്ച രാവിലെ 10 മുതൽ 10:30 വരെ പെൻസിൽവേനിയാ ഹണ്ടിങ്ങ്ടൻ വാലിയിലെ ബൈബെറി റോഡിലുള്ള ലാംബ് ഫ്യൂണറൽ ഹോമിൽ. തുടർന്ന് 10:30 മുതൽ 11:30 വരെ വിടവാങ്ങൽ (Funeral Service) ശുശ്രൂഷകൾ. 11:45 ന് സംസ്കാരം (interment). Address: Lamb Funeral Home, 101 Byberry Rd, Huntingdon Valley, PA 19006.
കൂടുതൽ വിവരങ്ങൾക്ക്: ജോണി 215 715 1089