ഹ്യൂസ്റ്റൺ: ഡോ. മിനി വെട്ടിക്കൽ (52) കാറപകടത്തിൽ മരിച്ചു.
ഡോ മിനി ഓടിച്ചിരുന്ന എസ്.യു.വിയിൽ മോട്ടോർ സൈക്കിൾ വന്നിടച്ചതിനെ തുടർന്ന് സംഭവസ്ഥലത്തു തന്നെ ഡോക്ടർ മിനി മരിക്കുകയായിരുന്നു.. വൈകിട്ട് നാല് മണിയോടെ സ്കോട്ട് സ്ട്രീറ്റിലാണ് സംഭവം.

ബഹുമുഖ പ്രതിഭയായ ഡോ. മിനി ഹൂസ്റ്റണിലെ മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. നർത്തകി, മോഡൽ, ബ്ലോഗർ, ഫിറ്റ്നസ് ഗുരു തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

അഞ്ചു മക്കളുണ്ട്. ഭർത്താവ് സെലസ്റ്റിൻ വെട്ടിക്കൽ.
കടപ്പാട്: മല്ലു കഫേ