പി. പി.ചെറിയാൻ

ടെക്സസ് : ഇടക്കാല തിരഞ്ഞെടുപ്പിനോനുബന്ധിച്ചുള്ള ടെക്സസ് സംസ്ഥനത്തെ ഏർലി വോട്ടിങ് ഇന്ന് (24) ആരംഭിക്കും. പരാതികള്‍ക്ക് ഇടമില്ലാതെയാണ് ഈ വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. റജിസ്റ്റർ ചെയ്യാത്തവർക്കും തിരിച്ചറിയൽ രേഖ ഇല്ലാത്തവർ്ക്കും വോട്ടും ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ല. ഡ്രൈവിങ് ലൈസൻസ്, യുഎസ് പാസ്പോർട്ട്, യുഎസ് സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി പരിഗണിക്കും.

ഇത്തവണ റിപ്പബ്ലിക്കൻ ഗവർണർ ഗ്രേഗ് എബട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഡമോക്രാറ്റിക് പാർട്ടിയിലെ യുവനേതാവ് ബെറ്റൊ ഒ റൂർക്കെയാണ് മത്സരിക്കുന്നത്.