വാഷിംഗ്ടണ്‍: ഫേസ് ബുക്ക് പേജിലെ ലൈക് ബട്ടണ്‍ നീക്കം ചെയ്യുന്നു. ആർട്ടിസ്റ്റുകൾ, പബ്ലിക് വ്യക്തികൾ, ബ്രാൻഡുകൾ എന്നിവർ ഉപയോഗിച്ച പുനർരൂപകൽപ്പന ചെയ്ത പൊതു പേജുകളിൽ നിന്നും “ലൈക്‌സ്” ബട്ടൺ നീക്കം ചെയ്തതായി സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു.

ഫേസ്ബുക്ക് പേജുകൾ ഫോളോവേഴ്‌സിന് മാത്രമേ കാണിക്കുകയുള്ളൂ. സംഭാഷണങ്ങളില്‍ ചേരാനും സമപ്രായക്കാരുമായി സംവദിക്കാനും ആരാധകരുമായി ഇടപഴകാനും കഴിയുന്ന ഒരു പ്രത്യേക ന്യൂസ് ഫീഡ് ഉണ്ടായിരിക്കുമെന്നും കമ്പനി അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട പേജുകളുമായി ബന്ധിപ്പിക്കുന്ന രീതി ലളിതമാക്കുന്നതിനാണ് ഞങ്ങള്‍ ലൈക്കുകള്‍ നീക്കംചെയ്യുന്നത്. അനുയായികളില്‍(ഫോളോവേഴ്‌സില്‍) ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു,” പുനര്‍രൂപകല്‍പ്പനയെക്കുറിച്ച് ഫേസ്ബുക്ക് പറഞ്ഞു.
