ഇന്‍ഡ്യാന: 68 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഒരു വനിതാ തടവുകാരിയെ യുഎസില്‍ വധശിക്ഷയ്ക്കു വിധേയമാക്കി. കൊലക്കേസില്‍ ജയിലിലുള്ള ലിസ മോണ്ട് ഗോമറിയെ ആണ് ബുധനാഴ്ച പുലര്‍ച്ചെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1953ല്‍ ആണ് അവസാനമായി രാജ്യത്ത് ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. വിഷംകുത്തിവച്ചാണ് 52കാരിയായ ലിസയെ അധികൃതര്‍ വധിച്ചത്. ഇന്‍ഡ്യാനയിലെ ടെറി ഹൗടിലെ ജയിലിലായിരുന്നു വധശിക്ഷ. എട്ടുമാസം ഗര്‍ഭിണിയായ ബോബീ ജോ സ്റ്റിന്നറ്റിനെ കഴുത്തുമുറുക്കി കൊല്ലുകയും ഗര്‍ഭസ്ഥ ശിശുവിനെ അപഹരിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ലിസ.
