THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, October 5, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി; കള്ളം പറഞ്ഞ് ഫോൺ, മകന് 50 വർഷം തടവ്.

മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി; കള്ളം പറഞ്ഞ് ഫോൺ, മകന് 50 വർഷം തടവ്.

പാം കോസ്റ്റ് (ഫ്ലോറിഡ) ∙ മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡാ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് കോടതി ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്. 60 വയസ്സുള്ള മിഷലാണ് കൊല്ലപ്പെട്ടത്. 2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.

adpost

മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് മാതാവ് മിഷൽ ഷിമ്മൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്. തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ ആ ദൃശ്യങ്ങൾ നോക്കി നിന്നിരുന്നു. പിന്നീട് മകൻ തന്നെ 911ൽ വിളിച്ചു. മാതാവിനെ വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് സന്ദേശം നൽകുകയും ചെയ്തു.

adpost

പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി നൽകി. മാത്രമല്ല വിവാഹ ബന്ധം ഒഴിവായ പിതാവിനെ മാതാവ് വീട്ടിൽ നിന്നും പുറത്താക്കിയിരുന്നതായും മകൻ പറഞ്ഞു.

ബുധനാഴ്ച തന്നെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി ചെയ്ത തെറ്റിൽ പശ്ചാതപിച്ചിരുന്നു. താൻ ചെയ്ത തെറ്റിന് ദൈവം മാപ്പു തരികയില്ല എന്നാണ് നഥനിയേൽ കോടതിയിൽ പറഞ്ഞത്. മാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷി പത്രമാണ് ഈ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com