ഫ്ലോറിഡ: മഹാമാരി നിലവിലെ രീതിയിൽ തുടർന്നാൽ പോലും റസ്റ്റോറന്റുകൾ അടച്ചിടേണ്ടതില്ലെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. മറ്റു സ്റ്റേറ്റുകളിൽ ഇൻഡോർ ഡൈനിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുപോലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പൂര്‍ണമായൊരു അടച്ചുപൂട്ടലിലേക്ക് തള്ളിയിടാൻ ഒരുക്കമല്ലെന്ന് വെസ്റ്റ് പാം ബീച്ചിൽ നടന്ന പത്രസമ്മേളനത്തിൽ പാചകക്കാരോടും വിളമ്പുകാരോടും മറ്റു റെസ്റ്റോറന്റ് ജീവനക്കാരോടുമായി ഗവർണർ അറിയിച്ചു.

ന്യൂയോർക്കിലെ ഏറ്റവും പുതിയ ഗവണ്മെന്റ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത് ഭൂരിഭാഗം രോഗബാധിതർക്കും കോവിഡ് പിടിപെട്ടത് വീടുകളിൽ നിന്നാണെന്നും 1.4 ശതമാനം മാത്രമാണ് റെസ്റ്റോറന്റുകളിൽ നിന്നും ബാറുകളിൽ നിന്നുമുള്ള വ്യാപനമെന്നും ആണെന്ന് ഡിസന്റിസ് വിശദീകരിച്ചു. ന്യൂയോർക്കിൽ ഇൻഡോർ ഡൈനിങ്ങ് തിങ്കളാഴ്ച മുതൽ നിർത്തി.
