ന്യൂജഴ്‌സി: നാളെ വൈകിട്ട് നടത്താനിരുന്ന ഫൊക്കാനയുടെ ഗ്ലോബൽ ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം 2021 ജനുവരി 16 ലേക്ക് മാറ്റി വച്ചതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു.സമാന്തര സംഘടനയായ ഫോമയുടെ നേതൃത്വത്തിന്റെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റ് മാറ്റി വയ്ക്കുന്നത് എന്നും ജനുവരി 16 ന് രാവിലെ 10 ന് മുൻ കൂട്ടി തീരുമാനിച്ച പരിപാടികളിൽ മാറ്റമില്ലാതെ തുടരുമെന്നും പ്രസിഡന്റ് ജോർജി വർഗീസ് വ്യക്തമാക്കി.
