ഫോമാ ബിസിനസ് ഫോറാത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 2021 ജനുവരി 2 ആംതിയ്യതി അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവലെ 10 മണിക്ക് നടക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ. യൂസഫലിയാണ്ഉദ്ഘാടനം നിർവഹിക്കുന്നത്.

ചടങ്ങിൽ മുത്തൂറ്റ്സ്ഥാപനങ്ങളുടെ ചെയർമാൻ എം.ജി.ജോർജ്ജ് മുത്തൂറ്റ്, കിഴക്കമ്പലം പഞ്ചായത്തിൽ 20-20 എന്നസംഘടനയിലൂടെ കേരള രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ എഴുതി ചേർത്ത കിറ്റെക്സ് ഗാർമെൻറ്സ് ലിമിറ്റഡിന്റെ മാനേജിങ്ഡയറക്ടർ സാബു എം.ജേക്കബ്, ആലുക്കാസ് ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ, ജോയ് ആലുക്കാസ്, ഇൻഡസ് വാഹന ഗ്രൂപ്പിന്റെസ്ഥാപകനും, മലബാർ ഗോൾഡ് സ്വർണ്ണ വ്യാപാര ശൃംഖലയുടെ സഹാദ്ധ്യക്ഷനും, പേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ പി.എ ഇബ്രാഹിം ഹാജി തുടങ്ങിയവർ ആശംസകൾ നേരും.

എല്ലാ മലയാളികളും, വ്യവസായികളും, വ്യവസായ തല്പരരായവരും, സൂം മീറ്റിംഗ് : 963 0120 7650 എന്ന ലിങ്കിലൂടെഫോമാ ബിസിനസ്സ് ഫോറത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറിജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്‌ഥിച്ചു.