THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America രണ്ട് ഇന്ത്യൻ വംശജരെ സുപ്രധാന പദവികളിൽ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം

രണ്ട് ഇന്ത്യൻ വംശജരെ സുപ്രധാന പദവികളിൽ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ: രണ്ട് ഇന്ത്യൻ വംശജരെ സുപ്രധാന പദവികളിൽ നിയമിച്ച് ജോ ബൈഡൻ ഭരണകൂടം. സന്നദ്ധപ്രവർത്തനത്തിനും സേവനത്തിനുമുള്ള ഫെഡറൽ ഏജൻസിയായ അമേരി കോർപ്‌സിലെ പ്രധാന സ്ഥാനങ്ങളിലേക്കാണ് നിയമനം നൽകിയത്.അമേരി കോർപ്‌സ് സ്റ്റേറ്റ് ആന്റ് നാഷണൽ ഡയറക്ടറായി സോണാലി നിജവാനെയും, നാൽപത്തിരണ്ടുകാരനായ ശ്രീ പ്രെസ്റ്റൺ കുൽക്കർണിയെ പുതിയ വിദേശകാര്യ മേധാവിയായും തിരഞ്ഞെടുത്തു.

കൊവിഡിനെതിരായ പോരാട്ടം, സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ, വംശീയ തുല്യത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾക്കെതിരെ ഭരണകൂടത്തിന്റെ അജണ്ടയെ പിന്തുണയ്ക്കാൻ ഈ നേതാക്കളുടെ സേവനം ഉപയോഗിക്കുമെന്ന് അമേരി കോർപ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ടെക്‌സാസിൽ നിന്ന് രണ്ടുതവണ കോൺഗ്രസിന് വേണ്ടി കുൽക്കർണി മത്സരിച്ചിരുന്നു. പരാജയപ്പെട്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ഫോറിൻ സർവീസ് ഓഫീസർ ഉൾപ്പടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. അമേരി കോർപ്‌സ് വഴി പ്രാദേശിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള 12 മില്യൺ ഡോളർ സംരംഭമായ സ്റ്റോക്ക്ട്ടൺ സർവീസ് കോർപ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു സോണാലി നിജവാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments