വാഷിംഗ്ടൺ: ലൈംഗിക പീഡനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യു.എസ് ഡോളർ (123 കോടി രൂപ) പിഴ വിധിച്ച് യു.എസ് കോടതി. കേസിൽ 68കാരനായ വെയിന്‍സ്റ്റീൻ 23 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണിപ്പോൾ.വെയിൻസ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാരം നൽകുന്നത് കേസുമായി മുന്നോട്ട് പോകുന്നതിൽ തടസമുണ്ടാക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു.

ഹോളിവുഡ് നടിമാരടക്കം അനവധി സ്ത്രീകളാണ് ഹാർവിയ്ക്കെതിരെ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതിൽ 37 പേർ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേർക്കും നഷ്ടപരിഹാര തുക വീതിച്ചു നൽകും.മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരെ ലൈംഗികാരോപണം ഉയർന്നത്.
