വാഷിംഗ്ടണ്‍: തനിക്കെതിരെ എട്ടിന് ആരംഭിക്കുന്ന ഇംപീച്ച്‌മെന്റില്‍ രണ്ട് പ്രമുഖ അഭിഭാഷകര്‍ നേതൃത്വം നല്‍കുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. മുന്‍ കൗണ്ടി പ്രോസിക്യൂട്ടറും പൗരാവകാശ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലമുള്ള ഒരു ക്രിമിനല്‍ അഭിഭാഷകനുമാണ് ട്രംപിന് വേണ്ടി ഹാജരാവുക. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്.
ജനുവരി 6 ന് കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചുവെന്നാരോപിച്ച് സെനറ്റില്‍ വിചാരണ നേരിട്ടിരുന്നു.
