THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഡോ. ജെ. അലക്‌സാണ്ടറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി

ഡോ. ജെ. അലക്‌സാണ്ടറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി

ഹൂസ്റ്റണ്‍: കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ. അലക്‌സാണ്ടറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അദ്ദേഹം. സംഘടനയുടെ വിവിധ ചുമതലകള്‍വഹിച്ച അദ്ദേഹം നിലവില്‍ ഗ്ലോബല്‍ എത്തിക്സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംഘടനയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, ഉപദേശക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഘടനയെ മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പലതും ദീര്‍ഷവീക്ഷണമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും കണ്ടെത്തിയ ആശയങ്ങള്‍ മലയാളി സമൂഹത്തിന് ഗുണകരമാകും വിധം വിനിയോഗിക്കുന്നതില്‍ ശ്രദ്ധ നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിലൂടെ ആഗോള മലയാളികളുടെ ഐക്യവും നാടിനുവേണ്ടിയുള്ള ഉന്നമനവും ലക്ഷ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നത്. എപ്പോഴും ജന്‍മനാടിനോടുള്ള ആദരവും കടപ്പാടും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നെന്നും അനുശോചനക്കുറിപ്പില്‍ രേഖപ്പെടുത്തി.

ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളി, ട്രഷറര്‍ ജെയിംസ് കൂടല്‍, വി. പി. അഡ്മിന്‍ സി. യു. മത്തായി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍, വൈസ് ചെയര്‍പേഴ്സണുമാരായ ജോര്‍ജ് കുളങ്ങര, ഡോ. സൂസന്‍ ജോസഫ്, രാജീവ്നായര്‍, ഡോ. അജിത്ത് കവിദാസന്‍, വൈസ് പ്രസിഡന്റുമാരായ ബേബിമാത്യു സോമതീരം, എസ്. കെ. ചെറിയാന്‍, ജോസഫ് കില്ലിയന്‍, സിസിലി ജേക്കബ്, ചാള്‍സ് പോള്‍, ഷാജി എം. മാത്യു, ഇര്‍ഫാന്‍ മാലിഖ്, സെക്രട്ടറിമാരായ ടി. വി. എന്‍. കുട്ടി, ദിനേശ് നായര്‍, ജോയിന്റ് സെക്രട്ടറിമാരായ ഡോ. വി. എം. സുനന്ദകുമാരി, എന്‍.പി, വാസുനായര്‍, ജോയിന്റ് ട്രഷററുമാരായ പ്രൊമിത്യൂസ് ജോര്‍ജ്, വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments