THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കെപിസിസി ഭാരവാഹികൾക്ക് ഐ ഒ സി ...

കെപിസിസി ഭാരവാഹികൾക്ക് ഐ ഒ സി യുഎസ്എ കേരളാ ചാപ്റ്ററിന്റെ ആശംസ

പി പി ചെറിയാൻ

ഷിക്കാഗോ: കെപിസിസിയുടെ പുതിയ സംഘടനാ സംവിധാനത്തിന് അഭിനന്ദനങ്ങളും ആശംസകളുമായി ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ ഭാരവാഹികളായ തോമസ് എം പടന്നമാക്കൽ (ചെയർമാൻ), സജി കരിമ്പന്നൂർ (ജനറൽ സെക്രട്ടറി) എന്നിവർ. കാലത്തിനനുസരണമായ മാറ്റങ്ങൾ സാമൂഹ്യ പ്രതിപത്യതയോടെ പുനരാവിഷ്കരിക്കുക ഏതൊരു സംഘടനയുടെയും നില നിലനിൽപ്പിന് ആവശ്യം ആണ്. നൂതനാശയങ്ങൾ ഉൾകൊള്ളാൻ എല്ലാ വിഭാഗത്തിൽപ്പെട്ടവരും മുൻപോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേന്ദ്ര സംസ്ഥാന ഭരണങ്ങൾ ജനാധിപത്യമൂല്യ ശോഷണത്തിനും കാലഹരണപ്പെട്ട ആശയങ്ങളുടെ വ്യത്യസ്ത ആവിഷ്കാരവുമായി പരിണമിക്കുമ്പോൾ ജനാധിപത്യവും മതേതരത്വവും സമത്വവും എല്ലാം നാശോന്മുഖം ആകുകയാണ്. സമസ്ത മേഖലകളിലും ഏകാധിപത്യവും വ്യക്തി താൽപര്യ സംരക്ഷണവും അടമാടുന്നത് രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമായിരിക്കുകയാണ്. എന്നാൽ പരസ്പര മത്സരവും അനൈക്യവും സ്പർദ്ധയും സ്വാർഥതയും ഏകോപനമില്ലായ്മയും നേതൃ നിരകളിൽ പടർന്നു പിടിച്ചപ്പോൾ മുൻപോട്ടു വച്ച കാലുകൾ പിന്നോക്കം വക്കുവാൻ കോൺഗ്രസിനെ എക്കാലവും സ്നേഹിച്ചവർ നിർബന്ധിതർ ആവുകയായിരുന്നു.

എല്ലാ പരിമിതികളെയും അവഗണിച്ചു ഊർജസ്വലരായി പുതിയ തലങ്ങളിലേക്ക് നയിക്കുവാൻ കോൺഗ്രസിനെ എല്ലാവരും പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി തോമസ് എം പടന്നമാക്കൽ, സജി കരിമ്പന്നൂർ എന്നിവർ അറിയിച്ചു. ‘നാം മുൻപോട്ട് നമ്മുടെ രാജ്യത്തിന്റെ ക്ഷേമം നമ്മുടെ ലക്ഷ്യം’ എന്ന മുദ്രാവാക്യവുമായി കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രവാസി കോൺഗ്രസ് പ്രവർത്തകരും കൂടെയുണ്ടാകുമെന്നു ഇവർ ഉറപ്പു നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments