THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America മാസ്കിനെതിരെ ഭീഷണി; മേയർ രാജി വച്ചു

മാസ്കിനെതിരെ ഭീഷണി; മേയർ രാജി വച്ചു

കാൻസാസ്: നഗരത്തിൽ മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിനെ പിന്തുണച്ചതിന്റെ പേരിൽ ഭീഷണി ഉയർന്ന സാഹചര്യത്തിൽ കാൻസാസിലെ ഡോഡ്ജ് സിറ്റി മേയർ ജോയ്‌സ് വാർഷോ തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു. ഫോണിലൂടെയും ഇമെയിൽ സന്ദേശങ്ങളാണ് വന്ന ഭീഷണിയിൽ തനിക്ക് ഭയമുണ്ടെന്ന് യു എസ് എ ടുഡേയോട് മേയർ പറഞ്ഞു.

adpost

‘ ജനങ്ങൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് എനിക്കറിയാം. മഹാമാരി, രാഷ്ട്രീയം, സാമ്പത്തികരംഗം, തുടങ്ങി ഒരുപാട് കാര്യങ്ങൾ ദിനംപ്രതി അലട്ടുന്നു. അതുകൊണ്ടു തന്നെ സാധാരണ സമയത്തെ പ്രതികരണം ആയിരിക്കില്ല ആളുകളുടെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടാവുകയെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സമയം എനിക്കും എന്റെ നഗരത്തിനും നല്ലത് ഞാൻ ഈ സ്ഥാനം ഒഴിയുന്നത് ആയിരിക്കുമെന്ന് തോന്നുന്നു. നഗരത്തിന്റെ മുന്പോട്ടുള്ള പ്രയാണം ഏറ്റവും മികച്ചതായിരിക്കും . എന്തെന്നാൽ ഞാനെന്റെ നഗരത്തിൽ വിശ്വസിക്കുന്നു.’ ജോയ്‌സ് വിശദീകരിച്ചു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com