ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയിലാണ് സ്വീകരണയോഗം കൂടിയത് സ്വീകരണയോഗത്തിൽ സെക്രട്ടറി റെനിൽ വർഗീസ്, ട്രസ്റ്റീ ഇ.കെ വർഗീസ്, ഏബ്രഹാം ഈപ്പൻ എന്നിവർ ആശംസകൾ നേർന്നു. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെയും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നതായി ഫാ.ജോൺസൺ പുഞ്ചക്കോണം അറിയിച്ചു.
