THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America നരേന്ദ്രമോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിലെത്തി

നരേന്ദ്രമോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിലെത്തി

ന്യൂഡൽഹി :ക്വാഡ്, യുഎൻ പൊതുസഭാ സമ്മേളനം എന്നിവയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിലെത്തി. രാത്രി വൈകി വാഷിങ്ടനിൽ എത്തിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു.

ഇന്ത്യ–യുഎസ് തന്ത്രപ്രധാന ബന്ധവും ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധവും ഊട്ടിയുറപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞു. 24ന് ക്വാഡ് ഉച്ചകോടിയിലും 25ന് യുഎൻ സമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തുന്നുണ്ട്. യുഎസിലെ ബിസിനസ് സ്ഥാപനങ്ങളുമായും ചർച്ചയുണ്ടാകും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും മോദി നാളെ ചർച്ച നടത്തുന്നുണ്ട്. ക്വാഡ് യോഗത്തിനു പുറമേ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തും. അഫ്ഗാനിസ്ഥാനിൽ യുഎസ് ഇടപെടൽ തുടരുന്നതു സംബന്ധിച്ച് ഇന്ത്യയുടെ അഭിപ്രായം ഉഭയകക്ഷി ചർച്ചയിൽ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments