Thursday, June 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ - പാക് വെടിവയ്പ്പ്: ട്രംപിനെ തള്ളി ഇന്ത്യ

ഇന്ത്യ – പാക് വെടിവയ്പ്പ്: ട്രംപിനെ തള്ളി ഇന്ത്യ

ദില്ലി: ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.

അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ആണവായുധ ബ്ലാക്മെയിൽ മറയാക്കാൻ അനുവദിക്കില്ലെന്നും രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല. പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുക മാത്രമാണ് ഏക കശ്‌മീർ വിഷയം. പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത് ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണ്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. പാകിസ്ഥാനുമായി വെടിനിർത്തലിന് ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ല. പാകിസ്ഥാനാണ് സംഘർഷം തീർക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത്. ടിആർഎഫിനെ നിയന്ത്രിച്ചത് ലഷ്‌കർ-ഇ-തൊയ്ബയാണ്. രണ്ട് വർഷം മുൻപ് ടിആർഎഫിനെക്കുറിച്ച് ഇന്ത്യ യുഎന്നിന് മുൻപിൽ തെളിവ് വച്ചതാണ്. ലഭ്യമായ കൂടുതൽ തെളിവുകൾ യുഎന്നിന് കൈമാറും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com