ന്യൂയോർക്ക്: ന്യുയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ വമ്പിച്ച വിജയം കരസ്ഥമാക്കി മലയാളിയായ ശേഖര്‍ കൃഷ്ണന്‍. ക്വീന്‍സിലെ ഡിസ്ട്രിക്റ്റ് 25 ല്‍ നിന്ന് 61 ശതമാനത്തിലേറെ വോട്ടു നേടിയായിരുന്നു ശേഖര്‍ കൃഷ്ണന്റെ വിജയം. വിജയമുറപ്പിച്ചതോടെ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലെ ആദ്യ ഇന്ത്യാക്കാരനും മലയാളിയുമെന്ന വിശേഷണവും ശേഖര്‍ കൃഷ്ണന് സ്വന്തമാകും.

ടെം ലിമിറ്റ് മൂലം ഡാനിയല്‍ ഡ്രോം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജാക്‌സണ്‍ ഹൈറ്റ്‌സ്, എലംഹര്‍സ്റ്റ് എന്നിവ അടങ്ങുന്ന ഡിസ്ട്രിക്ടിലെ സീറ്റിലേക്ക് ശേഖര്‍ കൃഷ്ണന്‍ മത്സരിച്ചത്. 12 വര്‍ഷമായി കമ്മ്യൂണിറ്റി അഭിഭാഷകനായി പ്രവര്‍ത്തിക്കുകയാണ് ശേഖര്‍. ഭവനരഹിതര്‍ക്ക് ഭവനം എന്ന പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതോടെയാണ് ശേഖര്‍ കൃഷ്ണന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്.

ഭാര്യ സോയ ഇമ്മിഗ്രേഷന്‍ പബ്ലിക് ഡിഫന്‍ഡറാണ്. രണ്ടു മക്കളുണ്ട്. 34ത് അവന്യുവിലാണ് താമസം.