ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷ ന്‍ ഓഫ് അമേരിക്ക (നിന്‍പാ) നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വാരം നവംബര്‍ ഇരുപത്തിയൊന്നിന് സൂം മീറ്റിംഗിലൂടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അറുപതില്‍പരം എന്‍.പി കള്‍ പങ്കെടുത്ത ആഘോഷത്തില്‍ നേഴ്‌സിങ് ലീഡര്‍ഷിപ്പിലുള്ള പ്രഗല്ഫരുടെ പ്രാസംഗംങ്ങളും, കലാപരിപാടികളും നടന്നു. ഇന്ത്യന്‍എന്‍പി മാരുടെ പ്രൊഫെഷണല്‍ വളര്‍ച്ചയ്ക്ക് ഈ അസോസിയേഷന്‍ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.

മുഖ്യാതിഥി സേട്ടന്‍ ഹാള്‍ യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറും നഴ്‌സിംഗ് പ്രാക്ടീസ് ആന്‍ഡ് അക്യൂട്ട് കെയര്‍ പ്രോഗ്രാംസിന്റെ ഡയറക്ടറുമായ ഡോ.മേരി അലന്‍ റോബെര്‍ട്‌സ് “NPs Moving Forward: “Today.Tomorrow.Together” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഹാന ( Haitian Nurses Association) പ്രസിഡണ്ട് ഡോ. മര്‍ലിന്‍ ലഫോറെസ്‌റ്, ഐനാനി അഡ്വൈസറി ബോര്‍ഡ് മെമ്പറും പ്രസിഡന്റുമായ ശോശാമ്മ ആന്‍ഡ്രൂസ്, കീന്‍ പ്രസിഡണ്ട് മെറി ജേക്കബ്, ഐനാനി പാസ്റ്റ് പ്രസിഡണ്ട്, ഉഷ ജോര്‍ജ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

എന്‍.പിയും, ഡി.എന്‍.പി,യും ബിരുദമെടുത്തവര്‍ക്കു നിന്‍പായുടെ അഭിനന്ദന സര്‍ഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വര്‍ഷം എന്‍.പിയായി സേവനം അനുഷ്ഠിച്ചവര്‍ക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പങ്കെടുക്കാന്‍ കാകഴിയാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മെയില്‍ ചെയ്തു കൊടുക്കുന്നതാണ്. റെബേക്ക പോത്തന്‍, വിനീതറോയി, എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.
എംസിയായ ഷൈല റോഷനും ഹോസ്റ്റായ പ്രസന്ന ബാബുവും പ്രോഗ്രാം ഭംഗിയായി നേതൃത്വം നൽകി. സെക്രട്ടറി ഡോ. അനു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി .