Wednesday, April 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി

ജോൺ സി. വർഗ്ഗീസ് ഡാളസിൽ നിര്യാതനായി

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗ്ഗീസ് (യോനാച്ചൻ – 82) മാർച്ച് 28 ന് ഡാളസിൽ നിര്യാതനായി. തിരുവല്ല വെൺപാലയിൽ കെ.എം. വർഗ്ഗീസ് – അന്നാമ്മ ദമ്പതികളുടെ മകനായിരുന്നു. 1966-67 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളേജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന് 1970 ൽ ഫിലദൽഫിയ ബെറിയൻ ബൈബിൾ കോളേജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972-ൽ മിനിയാപ്പൊലീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976-ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യു. എസ്. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. സഭയുടെ സണ്ടേസ്കൂൾ അധ്യാപകനായി മുപ്പതിൽ അധികം വർഷങ്ങൾ സേവനം ചെയ്തു. ഭൗതിക സംസ്കാരം പിന്നീട്.

ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗ്ഗീസ്.
മക്കൾ: റോയി – ജോയ്സ് വർഗ്ഗീസ്, റീന – ലിജോ ഏബ്രഹാം, രൂത്ത് – സെൽബി കുരുവിള.

റിപ്പോർട്ട്: സാം മാത്യു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments