വാഷിങ്ടണ്‍: ചൈനയില്‍ ഉയിഗൂര്‍ മുസ്ലീംങ്ങള്‍ പീഢിപ്പിക്കപ്പെടുന്നത് സംബന്ധിച്ച ശക്തമായ മുന്നറിയിപ്പൂമായി അമേരിക്ക രംഗത്ത്. ക്യാംപുകളില്‍ പീഢനങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന പ്രസ്താവനയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പുറപ്പെടുവിച്ചത്.

ചൈനീസ് ക്യാംപുകളിലെ അതിക്രമങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. അതിക്രമങ്ങള്‍ മനഃസാക്ഷിയെ ഞെ്ട്ടിക്കുന്നതാണ് ഗുരുതരമായ നടപടി നേരിടേണ്ടി വരും. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് ആസ്‌ത്രേലിയ വിദേശ കാര്യമന്ത്രി മാരിസ് പെയിനും ആവശ്യപ്പെട്ടു. സിന്‍ജിയാങ്ങിലെ തടങ്കല്‍ പാളയങ്ങളിലാണ് പീഢനം നടക്കുന്നതെന്ന് ബി.ബി.സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്നാണ് ചൈനയുടെ വാദം.
