ജോര്‍ജിയ: അറ്റ്‌ലാന്റയിലെ എബനൈസര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ റവ. റാഫേല്‍ വാര്‍നോക്ക് ജോര്‍ജിയയില്‍ നിന്നുള്ള ആദ്യത്തെ ബ്ലാക്ക് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷത്തിനിടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ജോര്‍ജിയ ഡെമോക്രാറ്റാണ് വാര്‍നോക്ക്. മുന്‍ സ്‌റ്റേറ്റ് ഹൗസ് ഡെമോക്രാറ്റിക് നേതാവ് സ്‌റ്റേസി അബ്രാംസും മറ്റു പ്രവര്‍ത്തകരും നടത്തിയ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഡ്രൈവുകളുടെ പര്യവസാനമായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം. 1990ന് ശേഷം ജോര്‍ജിയയില്‍ നിന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായി ജോ ബൈഡനെ വിജയിപ്പിച്ചതിന്റെ തുടര്‍ച്ചയാണിത്.
