THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഫിലഡല്‍ഫിയ ഹൈസ്‌ക്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു മരണം

ഫിലഡല്‍ഫിയ ഹൈസ്‌ക്കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു മരണം

പി. പി ചെറിയാൻ

adpost

റോക്‌സ് ബൊറൊ: ഫിലഡല്‍ഫിയാക്കു സമീപം റോക്‌സ്‌ബൊറോ ഹൈസ്‌ക്കൂളില്‍ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഉണ്ടായ വെടിവെപ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, മറ്റു നാലു വിദ്യാര്‍്തഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിലാഡല്‍ഫിയാ പോലീസ് അറിയിച്ചു.

adpost

റോക്‌സ്‌ബൊറെ ഹൈസ്‌ക്കൂള്‍ ഫുട്‌ബോള്‍ കളിക്കാരനാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞു പുറത്തേക്കു പോകുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്.
വൈകീട്ട് 4.41ന് സ്‌ക്കൂളിന് പുറകില്‍ മറഞ്ഞിരുന്ന തോക്കുധാരികള്‍ 70 റൗണ്ട് വെടിവെച്ചതായും പോലീസ് പറഞ്ഞു.
വെടിയേറ്റ പതിനാലുക്കാരനായ വിദ്യാര്‍ത്ഥിയെ ഐന്‍സ്റ്റയ്ന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെകുറിച്ചോ മരിച്ച വിദ്യാര്‍ത്ഥിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
വെടിവെപ്പിനുശേഷം ലൈറ്റ് ഗ്രീന്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ സംഭവസ്ഥലത്തുനിന്നും ഓടിച്ചുപോകുന്നതായി സമീപ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ഐന്‍സ്റ്റയ്ന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com