ന്യൂ ജേഴ്‌സി: കോട്ടയം കൊഴുവനാൽ വടക്കേക്കുറ്റ് പരേതനായ വി ടി മാത്യുവിന്റെ ഭാര്യ സാലി മാത്യു അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. നെടുകുന്നം മണിമംഗലം ഇരട്ടക്കുളം കുടുംബാംഗമാണ് . സംസ്കാര ചടങ്ങുകൾ 12-19-2020 ശനിയാഴ്ച രാവിലെ 11 മണിക്ക് ഹോളി ഫാമിലി സിറോ മലബാർ കത്തോലിക്ക പള്ളിയിൽ വച്ച് നടത്തപ്പെടും. ഫ്യൂണറൽ റോക്‌ലാൻഡ് സെമിത്തേരിയിൽ 2 മണിക്ക് നടത്തപ്പെടും
അഡ്രസ് : 201 കിങ്‌സ് ഹൈവേ, സ്പാർക്കിൽ ന്യൂ യോർക്ക് 10976. മക്കൾ : അശോക് മാത്യു, രാജേഷ് മാത്യു, മരുമക്കൾ , ലാലി സി ജെയിംസ് , ഷീന മാത്യു. കൊച്ചുമക്കൾ : ഷോൺ മാത്യു, ഷാന്റൽ മാത്യു, റേച്ചൽ മാത്യു, ഡോണ മാത്യു എന്നിവരാണ്.
