ഇല്ലിനോയി: അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. റോക്ക്ഫോഡിലെ ബൗളിംഗ് അലെയിൽ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നു പറഞ്ഞ പോലീസ് അക്രമിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടില്ല.
