ന്യൂയോർക്ക്: ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിളക്കിൽ തിരിതെളിയിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ആശംസ. ദീപാവലിയുടെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളും ട്രംപ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിളക്ക് തെളിയിച്ചാണ് ട്രംപ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ആഘോഷപരിപാടിയിൽ ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരും പങ്ക് ചേർന്നു.
