THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങി ട്രംപ്

സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങി ട്രംപ്

വാഷിങ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിച്ചു. വൈറ്റ് ഹൗസ് പ്രക്ഷോഭത്തെ തുടർന്ന് ട്വിറ്ററും ഫേസ്ബുക്കും തുടങ്ങിയ സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ എന്നന്നേക്കുമായി പൂട്ടിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മുൻ യുഎസ് പ്രസിഡന്റ് പുതിയ സ്വന്തമായി ഒരു സമൂഹമാധ്യമത്തിന് രൂപം നൽകിയിരിക്കുന്നത്.

‘ഫ്രം ദി ഡെസ്ക്ക് ഓഫ് ഡോണൾഡ് ട്രംപ്’ (From the Desk of Donald J Trump) എന്ന പേരിലാണ് ട്രംപ് തന്റെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നത്.

എന്നാൽ ഇതൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമല്ല എന്നാണ് ട്രംപിന്റെ വക്താവ് ജെയ്സൺ മില്ലർ ട്വിറ്റിറിൽ കുറിച്ചിരിക്കുന്നത്. ട്രംപ് ഓഫീസുമായിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിയുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണെന്നാണ് മില്ലർ അറിയിക്കുന്നത്. ഈ പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും മില്ലർ ട്വീറ്റ് ചെയ്തു.

ഫ്രം ദി ഡെസ്ക്ക് ഓഫ് ഡോണൾഡ് ട്രംപ് എന്ന പ്ലാറ്റ്ഫോമിലൂടെ ട്രംപിന് തന്റെ അനുഭാവികളോട് സംവദിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിട്ടുണ്ട്. കൂടാതെ ട്രംപിന്റെ പ്രസ്താവനകളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്നതാണ്.

ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നാണ് ട്രമ്പിന് സോഷ്യൽ മീഡിയകൾ വിലക്ക് ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments