THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ലൈംഗീക പിഡീന കേസിൽ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി എഴുപത്തിരണ്ടായിരം കോടി രൂപ നഷ്ടപരിഹാരം നൽകും

ലൈംഗീക പിഡീന കേസിൽ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി എഴുപത്തിരണ്ടായിരം കോടി രൂപ നഷ്ടപരിഹാരം നൽകും

കലിഫോര്‍ണിയ: കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിലെ ഗൈനക്കോളജിസ്റ്റ് ജോര്‍ജ് ടണ്ടല്‍ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പിഡീനത്തിനിരയാക്കിയ കേസിൽ 1.1 ബില്യന്‍ (എഴുപത്തിരണ്ടായിരം കോടി രൂപ) നഷ്ടപരിഹാരം നല്‍കും. കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിലെ മുപ്പത് വര്‍ഷത്തെ സേവനത്തിൽ ഗൈനക്കോളജിസ്റ്റായ ജോര്‍ജ് ടണ്ടല്‍ 18,000 സ്ത്രീകളെയാണ് പരിശോധിച്ചിട്ടുള്ളത്. പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്നും, ഇതിനെക്കുറിച്ച് യൂണിവേഴ്‌സിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ സ്ത്രീകളെ സംരക്ഷിക്കുന്നതിനു യുണിവേഴ്‌സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ആരോപണം. നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പിഡീനത്തിനിരയാക്കിയ കേസിൽ ഒടുവിൽ യൂണിവേഴ്‌സിറ്റി ഒത്തുതീര്‍പ്പിലെത്തി. 2019 ജൂണില്‍ ജോര്‍ജ് ടണ്ടല്‍ അറസ്റ്റിലായി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവം കോടതിയില്‍ വെളിപ്പെടുത്തി. ലഭിച്ച നഷ്ടപരിഹാരം തങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്ന് ഇരകളായ സ്ത്രീകള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവത്തില്‍ യൂണിവേഴ്‌സിറ്റി ഖേദിക്കുന്നതായും, അവരുടെ വികാരത്തെ വ്രണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയ പ്രസിഡന്റ് കരോള്‍ ഫോര്‍ട്ട് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments