THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America യുഎസ് കാപ്പിറ്റോൾ ആക്രമണം: ഒരു ഹൂസ്റ്റൺ പൊലീസ് ഓഫിസറും സംശയത്തിൽ

യുഎസ് കാപ്പിറ്റോൾ ആക്രമണം: ഒരു ഹൂസ്റ്റൺ പൊലീസ് ഓഫിസറും സംശയത്തിൽ

ഹൂസ്റ്റൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമിച്ച സംഭവത്തിൽ ഒരു ഹൂസ്റ്റൺ പൊലീസ് ഓഫിസറുടെ പങ്ക് സംശയിക്കുന്നതായി ഹൂസ്റ്റൺ പൊലീസ് മേധാവി ആർട്ട് അസെ‌വെടോ പറഞ്ഞു. തന്റെ ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് ഞായറാഴ്ച തന്നെ തനിക്ക് വിവരം ലഭിച്ചതായും അയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു എഫ്ബിഐയും അന്വേഷണം ആരംഭിച്ചു എന്ന് അദ്ദേഹം സൂചിപ്പിച്ചു. 

adpost

ഓഫിസർ റ്റാം ഡിൻ ഫാം ആണ് ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

adpost

” ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഒരംഗം തന്റെ സ്വന്തം സമയത്തു ഒരു റാലിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. അത് അവരുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ ഈ ഉദ്യോഗസ്ഥൻ അവിടെ നടന്ന ആക്രമങ്ങളിൽ പങ്കെടുത്ത് കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് നുഴഞ്ഞുകയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു”. ചീഫ് അസെവെഡോ പറഞ്ഞു.

റ്റാം ഡിൻ  ഫാമിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാമിന് ഏകദേശം 18 വർഷത്തെ സർവിസുണ്ട്. ഇതുവരെ അച്ചടക്കലംഘനത്തിന് നടപടി നേരിട്ടിട്ടില്ല.– ചീഫ് അസെവെഡോ പറഞ്ഞു. എഫ്ബിഐയും സംയുക്ത തീവ്രവാദ ടാസ്‌ക് ഫോഴ്‌സും  അന്വേഷണം തുടരുകയാണ്,” – അസെവെഡോ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com