THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America മാനെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടി വെടിവെച്ചു; വെടിയേറ്റത് കുടുംബാംഗമായ 71കാരന്

മാനെന്ന് തെറ്റിദ്ധരിച്ച് പെണ്‍കുട്ടി വെടിവെച്ചു; വെടിയേറ്റത് കുടുംബാംഗമായ 71കാരന്

റിപ്പോർട്ട്: പി പി ചെറിയാന്‍

പെന്‍സില്‍വാലിയ: പെന്‍സില്‍വാനിയാ സംസ്ഥാനത്ത് മാന്‍ വേട്ടയുടെ സീസണ്‍ ആരംഭിക്കുന്നതിന്റെ ആദ്യദിനം വേദനാജനകമായി. 71 വയസ്സുള്ള വില്യംട്രിപ്പ് കുടുംബാംഗങ്ങളുമായി ജാല്‍സണ്‍ ടൗണ്‍ഷിപ്പ് വനാന്തരങ്ങളില്‍ മാനിനെ വേട്ടയാടാന്‍ പുറപ്പെട്ടതായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഏകദേശം മൂന്നൂറ് യാഡ് അകലെ നിന്നും മാനെന്ന് തെറ്റിദ്ധരിച്ചു കാഞ്ചിവലിച്ചപ്പോള്‍ അതില്‍ നിന്നും പുറപ്പെട്ട വെടിയുണ്ട തറച്ചുകയറിയതു വില്യംട്രിപ്പിന്റെ തലയിലായിരുന്നു.

രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. നവംബര്‍ 27 ശനിയാഴ്ചയായിരുന്നു സംഭവം. മരണം വെടിയുണ്ട തലയില്‍ തറച്ചുകയറിയാണെന്ന് ജാക്‌സണ്‍ ടൗണ്‍ഷിപ്പ് കൊറോണര്‍ ഓഫീസ് സ്ഥീരികരിച്ചു. പെന്‍സില്‍വാനിയ ഗെയിം കമ്മീഷന്‍ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു.

സംസ്ഥാന വ്യാപകമായി വേട്ടയോടനുബന്ധിച്ചു മരണങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ഈ കൗണ്ടിയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നതെന്ന് സ്്‌റ്റേറ്റ് ഗെയിം വാര്‍ഡന്‍ ഷോന്‍ ഹര്‍ഷോ പറഞ്ഞു.ഇതൊരു അപകടമാണെന്നും, വെടിവെച്ച കുട്ടിയുടെ പേരില്‍ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ജാക്‌സണ്‍ ടൗണ്‍ഷിപ്പ് ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതേ ദിവസം തന്നെയാണ് വേട്ടക്കിടയില്‍ ടെക്‌സസ്സിലെ ഹാരിസണ്‍ കൗണ്ടിയില്‍ പിതാവിന്റെ വെടിയേറ്റു പതിനൊന്നുകാരിയും കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments