ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിസിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പു നടത്തിയ അക്രമിയെ പോലീസ് പിടികൂടി. 22കാരനായ റോബർട്ട് ക്രീമോയാണ് പിടിയിലായത്. ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്.
പ്രാദേശിക സമയം പത്തരയോടെയാണ് റോബർട്ട് ക്രീമോ പരേഡിന് നേരെ വെടിയുതിർത്തത്. ഒരു കെട്ടിടത്തിന് മുകളിൽനിന്നാണ് വെടിവയ്പ് നടത്തിയത്. വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. പരേഡ് ആരംഭിച്ച് 10 മിനിറ്റിനു ശേഷമാണ് വെടിവയ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
ആളുകൾ ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്തെ ആഘോഷ പരിപാടികൾ നിർത്തിവച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.