ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ ബൈനിയല്‍ കോണ്‍ഫറന്‍സ് കേരളാ നിയമസഭാ സ്പീക്കര്‍ പി ശിവരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ എട്ടാം തീയതി (10.00 AM CST, 11 AM EST, 9.30 PM IST) ്യൂഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ മഹാറാണി പൂയം തിരുനാള്‍ പാര്‍വതീഭായി വിശിഷ്ടാഥിതിയായിരിക്കും.

പ്രശസ്ത ചലചിത്ര സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍ ആണ് സ്‌പെഷ്യല്‍ ഗസ്റ്റ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രമുഖ നേതാക്കള്‍ ഈ സൂം കോണ്‍ഫറന്‍സില്‍ സംസാരിക്കും. പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സൂം മീറ്റിംഗ് ഐ.ഡി: 668 380 4507
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 914 987 1101