ഹൂസ്റ്റണ്‍: ചരിത്രത്തില്‍ ആദ്യമായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യൂത്ത് ഫോറം സംഘടിപ്പിച്ച ‘ഡബ്ല്യു. എം.സി വണ്‍ ഫെസ്റ്റ്’ എന്ന ആഗോള കലാമാമാങ്കത്തിന്റെ കലാശക്കൊട്ട് നവംബര്‍ ഒന്നിന് വൈകിട്ട് 5.30ന് കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ചേതോഹരമായി ആഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു.

കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉത്ഘാടനം ചെയ്യുന്ന ഓണ്‍ലൈന്‍ ആഘോഷപരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ ലോകമെമ്പാടും നിന്നുള്ള മലയാളികള്‍ക്ക് മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു. പ്രസ്തുത ചടങ്ങില്‍ പ്രശസ്ത സിനിമാതാരങ്ങളായ മുകേഷ്, മഞ്ജു വാര്യര്‍, ഗണേഷ് കുമാര്‍, പ്രശസ്ത പിന്നണി ഗായകര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നു.

48 ദിവസം നീണ്ടുനിന്ന ഡബ്ല്യു. എം.സി വണ്‍ ഫെസ്റ്റ് കലോത്സവത്തിന്റെ വിജയികളെയും, കലാപ്രതിഭ, കലാതിലകം പുരസ്‌കാര നേതാക്കളെയും പ്രഖ്യാപിക്കുന്നു. പരിപാടിയുടെ വിജയത്തിനായി യൂത്ത് ഫോറം ഗ്ലോബല്‍ പ്രസിഡന്റ് രാജേഷ് ജോണിയുടെ നേതൃത്വത്തില്‍ യൂത്ത് ഫോറം ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നു.
ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിളയുടെയും, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപിന്റെയും, ബേബി മാത്യൂ സോമതീരത്തിന്റെയും, ഗ്ലോബല്‍ വൈസ്പ്രസിഡന്റ് ടി.പി.വിജയന്റെയും, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായിയുടെയും നേതൃത്വത്തില്‍ മറ്റ് ഗ്ലോബല്‍, റീജിയണല്‍ നേതാക്കള്‍ ഉള്‍പ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ കൂട്ടായ പ്രവര്‍ത്തനം ഈ പരിപാടിയുടെ ഇതുവരെയുള്ള നടത്തിപ്പിന് വളരെയേറെ സഹായകരമായിരുന്നു. ഡബ്ല്യു. എം.സി വണ്‍ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത് ഗ്ലോബല്‍, റീജിയണല്‍, പ്രോവിന്‍സ് ഭാരവാഹികളും, വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങളുമൊക്കെയാണ്.