ജീമോന്‍ റാന്നി

ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രോവിന്‍സ് വെബ്‌സൈറ്റ് ലോഞ്ച് നവംബര്‍ 14 ശനിയാഴ്ച രാവിലെ 10:00 ന് വെര്‍ച്യുല്‍ ആയി നടത്തുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ എം.എ. ിഷാദ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത പുല്ലാംകുഴല്‍ വിദ്വാന്‍ കുടമാളൂര്‍ ജനാര്‍ദ്ദനന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.

W.M.C പെന്‍സില്‍വേനിയ പ്രോവിന്‍സ് പ്രസിഡണ്ട് സിനു നായര്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ സെക്രട്ടറി സി.ഇ.യു മത്തായി, റീജിയണല്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി, റീജിയണല്‍ പ്രസിഡന്റ് തങ്കം അരവിന്ദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
അമേരിക്കയിലെ പ്രശസ്ത ഹാസ്യസാമ്രാട്ട് സൂരജ് ദിനമണിയുടെ മിമിക്രി, നൃത്ത നടന വിസ്മയങ്ങള്‍ കൊണ്ട് അമേരിക്കന്‍ ജനതയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നിമ്മി ദാസിന്റെ നേതൃത്വത്തില്‍ ഡാന്‍സ്, ഫിലഡല്‍ഫിയ യുടെ മധുര ഗായകന്‍ റെനി ജോസഫിന്റെ ഗാനം അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരി സോയ നായരുടെ പ്രത്യേക കേരള ഡേ കവിത എന്നീ പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടും.
ഡോ. ബിനു ഷാജി മോനും, മില്ലി ഫിലിപ്പും എം.സി മാരായി ചടങ്ങുകള്‍ നിയന്ത്രിക്കുന്നതാണ്. ഏവരെയും ഈ മീറ്റിങ്ങിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സന്തോഷ് എബ്രഹാം (ചെയര്‍മാന്‍) 215 605 6914
സിനു നായര്‍ (പ്രസിഡന്റ്) 2156682367
സിജു ജോണ്‍ (സെക്രട്ടറി) 267 496 2080
റെനി ജോസഫ് (ട്രഷറര്‍) 215 498 6090