ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ “സിമിയോ”യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ പള്ളിയുടെ ആഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. (608 Welsh Rd, Philadelphia, PA 19115),

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി നടത്താൻ സാധിക്കാതെ പോയ ക്രിസ്തുമസ് ആഘോഷ പരിപാടി ഈ വർഷം വളരെ വിപുലമായി നടത്തുകയാണ്. ഫിലാഡെൽഫിയ സിറ്റി കൗൺസിൽ മൈനോരിറ്റി ചെയർമാൻ ഡേവിഡ് ഓ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഫിലാഡെൽഫിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്.

ഫിലിഡെൽഫിയയിലെ പ്രശസ്ത കലാ സംഘടനയായ റൈസിംഗ് സ്റ്റാർസിന്റെ വിവിധ കലാപരിപാടികൾക്കൊപ്പം സിമിയോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്രിസ്തുമസ് ആഘോഷത്തിന് മാറ്റു കൂട്ടും. എല്ലാ നല്ലവരായ സുഹൃത്തുക്കളുയും പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സിമിയോയുടെ ഭാരവാഹികൾ അറിയിച്ചു.
വാർത്ത :അഭിലാഷ് വില്ലിമംഗലം, ലിബിൻ പുന്നശ്ശേരിൽ