തിരുവനന്തപുരം: ആരാണ് പാര്‍വ്വതിയെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട രചന നാരായണന്‍ കുട്ടിയ്ക്ക് മാസ് മറുപടിയുമായി നടന്‍ ഷമ്മി തിലകന്‍. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാര്‍വ്വതിയെന്നായിരുന്നു രചനയുടെ പേര് പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി തിലകന്റെ മറുപടി.

ചോദ്യം : ”ആരാണ് പാര്‍വ്വതി..?”

ഉത്തരം: ”അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!”
ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷമ്മിയുടെ മറുപടി ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. നട്ടെല്ലുള്ള അച്ഛന്റെ മകന്‍ ഇങ്ങനെയേ സംസാരിക്കൂ എന്നാണ് ഷമ്മിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ പറയുന്നത്. നിരവധി ആളുകളാണ് ഷമ്മിയുടെ ഈ മറുപടി സൈബര്‍ ലോകത്ത് പങ്കു വയ്ക്കുന്നത്.
മലയാള സിനിമാതാരങ്ങളുടെ സംഘടന(അങങഅ)യ്ക്ക് വേണ്ടി പുതിയതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പുരുഷന്മാരായ അംഗങ്ങള്‍ ഇരിക്കുകയും രചന നാരായണന്‍ കുട്ടിയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആണുങ്ങള്‍ ഇരിക്കുകയും പെണ്ണുങ്ങള്‍ ഒരു സൈഡില്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു നാണവും ഇല്ലാതെ ഇപ്പോഴും തുടരുകയാണ് എന്ന് പാര്‍വ്വതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതിനു മറുപടിയായി താനും ഹണിറോസും ഇരിക്കുകയും ബാക്കിയുള്ളവര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം നടി രചന നാരായണന്‍കുട്ടി ഫെസ്യ്ബുക്കില്‍ പങ്കുവെച്ചിരുന്നു ചിത്രത്തിനു താഴെ പാര്‍വതിക്കുള്ള മറുപടിയാണോ ഇതെന്ന് ഒരു ആരാധകന്‍ ചോദിച്ചു. ‘ആരാണ് പാര്‍വതി’ എന്ന മറുചോദ്യമാണ് രചന ഉത്തരമായി പറഞ്ഞത്.