മാത്യു ജോയിസ്, ലാസ് വേഗാസ്

കോഴിക്കുഞ്ഞുങ്ങളെ പരിരക്ഷിക്കാന്‍ പാട് പെട്ടു കൊണ്ടിരിക്കുന്ന പൊരുന്നക്കോഴിക്ക്, ഒരു വന്‍ ഗിരിരാജന്‍ പൂവന്‍കോഴിയുടെ കാവല്‍ കിട്ടിയതുപോലെയാണ്, ചീറിവരുന്ന വ്യാഘ്രമായ ചൈനയ്ക്കു വെല്ലുവിളിയുമായി ട്രംപിന്റെ ഉന്നതസംഘം ഇന്ത്യക്കു സൈനിക സഹായം നല്കുന്ന കരാര്‍ ഒപ്പിടാന്‍ ന്യൂഡല്‍ഹിയില്‍ പറന്നിറങ്ങിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് 19 നെ യുദ്ധം ചെയ്യുന്നതിനും സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് അവര്‍ എങ്ങനെ കൂടുതല്‍ സഹകരിക്കണമെന്നും ചര്‍ച്ച ചെയ്തു.
യുഎസ്-ഇന്ത്യന്‍ സൈനിക, തന്ത്രപരമായ സഹകരണം വളരുന്നത് ഏഷ്യയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം നിയന്ത്രിക്കാന്‍ ഇരു രാജ്യങ്ങളെയും സഹായിക്കും. ഇന്ത്യയും യുഎസും ജിയോ സ്പേഷ്യല്‍ സഹകരണത്തിനുള്ള അടിസ്ഥാന കൈമാറ്റ (സഹകരണ കരാറില്‍) ഒപ്പിടാന്‍ ഒരുങ്ങുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും തങ്ങളുടെ സഹപ്രവര്‍ത്തകരായ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായുള്ള സംഭാഷണത്തിനായി ഇന്ത്യയിലുണ്ട്.
പോംപിയോയും മിസ്റ്റര്‍ എസ്പറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി, ‘വുഹാനില്‍ നിന്ന് ഉത്ഭവിച്ച മഹാമാരിയെ പരാജയപ്പെടുത്തുന്നതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടുന്നതിനും മേഖലയിലുടനീളം സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനും ഞങ്ങള്‍ സഹകരിക്കുന്നു’ എന്ന് പോംപിയോ പറഞ്ഞു.
രഹസ്യാത്മക സൈനിക ഡാറ്റ ഉള്‍പ്പെടെ ഇന്ത്യയും യുഎസും ആകാശത്തും സമുദ്രത്തിലും നാവിഗേഷന്‍ മാപ്പുകള്‍ പങ്കിടുന്നത് Basic Exchange and Cooperation Agreement for Geo-Spatial Cooperation (BECA) കരാറിലെ സുപ്രധാന ഘടകങ്ങള്‍ ആണ്. യുഎസ് കൃത്യമായ സൈനിക ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ഡാറ്റയിലേക്ക് ഇത് ഇന്ത്യക്ക് പ്രവേശനം നല്‍കും. യുഎസ് അതിന്റെ അടുത്ത തന്ത്രപരമായ പങ്കാളികളുമായി ഒപ്പിടുന്ന നാല് അടിസ്ഥാന കരാറുകളില്‍ അവസാനത്തേതാണ് BECA. മറ്റ് മൂന്ന് ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (ലെമോ), കമ്മ്യൂണിക്കേഷന്‍ കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് (കോംകാസ), ജനറല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റ് (ജിസോമിയ) എന്നിവ യുഎസും ഇന്ത്യയും തമ്മില്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്.
”പ്രത്യേകിച്ചും ചൈനയുടെ ആക്രമണവും അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് എല്ലാവര്‍ക്കുമായി സ്വതന്ത്രവും തുറന്നതുമായ സുതാര്യവുമായ ഇന്തോപസഫിക്കന് അന്തരീക്ഷത്തെ . പിന്തുണയ്ക്കുന്നതിനുമായി ഞങ്ങള്‍ തോളോട് തോള് ചേര്‍ന്ന് നില്ക്കുന്നു…” പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് പറഞ്ഞു.
ഇന്ത്യയും യുഎസും ചൈനയുമായി ഏറ്റുമുട്ടുന്ന സമയത്താണ് ഈ പ്രധാനമായ കരാര്‍. ഇന്തോപസഫിക്കില്‍ സഖ്യകക്ഷികളും സൈനിക ശേഷികളും വളര്‍ത്തിയെടുക്കുന്നതില്‍ നിലവിലെ യുഎസ് ഭരണകൂടം ശ്രദ്ധാലുവാണ്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പോംപിയോയും മിസ്റ്റര്‍ എസ്പറും മാലദ്വീപ്, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കുള്ള യാത്രയിലാണ്. ഇന്ത്യ, യുഎസ്, ജപ്പാന്, ഓസ്ട്രേലിയ എന്നിവ തമ്മിലുള്ള സഖ്യമായ ക്വാഡ് അടുത്തിടെ തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിരുന്നു.
ഈ വര്‍ഷമാദ്യം ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നാക്രമണം നടത്തിയിരുന്നു, ചൈനീസ് സൈന്യം ഈ വര്‍ഷം ജൂണില്‍ നടത്തിയ മാരകമായ ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായ 20 സൈനികരുടെ ഉള്‍പ്പെടെയുള്ള ന്യുഡല്‍ഹിയിലെ യുദ്ധ സ്മാരകത്തില്‍ അമേരിക്കന്‍ സംഘം റീത്ത് സമര്‍പ്പിച്ചു.,”തങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടുന്ന ഇന്ത്യയിലെ ജനങ്ങളുമായി അമേരിക്ക നിലകൊള്ളും…”പോംപിയോ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്തോ-പസഫിക്കില്‍ തങ്ങള്‍ക്കെതിരായ ഒരു സഖ്യമായിട്ടാണ് ചൈന ഇതിനെ കാണുന്നത്, അത് തങ്ങളുടെ സ്വാധീന മേഖലയായിട്ടാണ് ചൈനാ കരുതിയിരിക്കുന്നത്. യുഎസില്‍ നിന്നോ ക്വാഡിലെ മറ്റ് രാജ്യങ്ങളില്‍ നിന്നോ വ്യത്യസ്തമായി, ഇന്ത്യ ചൈനയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും, അയല്‍ രാജ്യത്തിനെതിരായ സഖ്യത്തിന്റെ ഭാഗമായി കാണുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും, ആഋഇഅ ഉടമ്പടി യുഎസ് ക്യാമ്പില്‍ അതിനെ കൂടുതല്‍ ആഴത്തില്‍ ഉള്‍പ്പെടുത്തും.
ഒരു പ്രധാന ഭൗമരാഷ്ട്രീയമാറ്റത്തിന്റെ സൂചനയും ഈ കരാര്‍ ഇന്ത്യന്‍ മിലിട്ടറിയിലേക്ക് കൊണ്ടുവരുന്ന ഉയര്‍ന്ന കഴിവുകളും ഈ കഥയെ സുപ്രധാനമാക്കുന്നു. പ്രതിരോധം ഉള്‍പ്പെടെ നിരവധി മേഖലകളിലെ വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ന്യൂഡല്‍ഹി കുറച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വാങ്ങുന്നയാള്‍, വില്ക്കുന്നയാള് എന്നീ നിലകളില്‍ ഇടപെടുന്നതിനുപകരം, ഈ കരാര്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കും
നമുക്ക് പഴയ പ്രത്യയ ശാസ്ത്രം താത്ക്കാലത്തേക്കു മാറ്റിവെക്കാം. ഇതില്‍ കുറഞ്ഞതൊന്നും ഈ അവസ്സരത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഇല്ലെന്ന് എല്ലാവര്ക്കും അറിയാവുന്നതുകൊണ്ട്, ‘ മെയ്ക്ക് ഇന്‍ഡ്യാ ആന്‍ഡ് അമേരിക്കാ ഗ്രെയ്റ്റ് ‘ എന്ന ഈ സഹകരണത്തിന്റെ സര്‍വ്വ അഭിനന്ദനങ്ങളും നമ്മുടെ ഭായി ഭായി പറയുന്ന മോഡിയ്ക്കും ട്രമ്പിനും തന്നെ.
ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിഡന്‍ഷ്യല്‍ വോട്ടിങ്ങില്‍ മാറ്റുരക്കുന്ന ട്രമ്പിന്, ഈ ഉടമ്പടിയും തന്റെ നേട്ടങ്ങളുടെ പട്ടികയില്‍ പ്രയോജനകരമായ ഒരു നാഴികക്കല്ലായിരിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിക്കുന്നു.