തിരുവനന്തപുരം: മലയാള സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമ ആയിരുന്നു ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം. യു.എ.ഇയില്‍ 125 ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിച്ച ദൃശ്യം മലയാളത്തിലെ ആദ്യ അമ്പത് കോടി ക്ലബ്ബ് സിനിമയും ആദ്യ 75 കോടി ക്ലബ് സിനിമയും ആയി. മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനാണ് ആ റെക്കോര്‍ഡ് പിന്നീട് ഭേദിച്ചത്.

തീയേറ്റര്‍ റിലീസ് പ്രതീക്ഷിച്ചിരുന്ന ദൃശ്യം2 എത്തുന്നത് ഒടിടി റിലീസിനാണ്. ആമസോണ്‍ െ്രെപമിലായിരിക്കും ദൃശ്യം2 റിലീസ് ചെയ്യുക. കൊവിഡ് വ്യാപനത്തോടെയാണ് കേരളത്തില്‍ തീയേറ്ററുകള്‍ അടച്ചിട്ടത്. ലോക്ക് ഡൗണിന് മുമ്പ് തന്നെ കേരളത്തില് നിയന്ത്രണങ്ങള്‍ വന്നിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും തീയേറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ ധാരണ ആയിട്ടില്ല. പുതിയ വൈറസ് വകഭേദങ്ങള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടന്‍ തീയേറ്ററുകള്‍ തുറക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തീയേറ്ററുകള്‍ തുറന്നാലും ഇല്ലെങ്കിലും ഏവരും കാത്തിരിക്കുന്ന മോഹന്‍ലാല്‍ സിനിമ ‘ദൃശ്യം2’ റിലീസ് ചെയ്യും. അതും ആഗോള തലത്തില്‍, 240 ല്‍ പരം രാജ്യങ്ങളില്‍! തീയേറ്ററുകളിലൂടെ അല്ലെന്ന് മാത്രം. ഓടിടി റിലീസ് ആണ് ദൃശ്യം2. ആമസോണ്‍ െ്രെപമിലൂടെ ആയിരിക്കും റിലീസ്. ആമസോണ്‍ െ്രെപം വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തിലായിരിക്കും ദൃശ്യം2 റിലീസ് ചെയ്യുക. എന്തായാലും പുതുവര്‍ഷ സമ്മാനമായി ആമസോണ്‍ െ്രെപം റിലീസിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ജനുവരി 26 ന് ആയിരിക്കും റിലീസ് എന്നാണ് വിക്കി പീഡിയയില്‍ നിന്നുള്ള വിവരം.
ഈ കൊവിഡ് കാലത്താണ് ദൃശ്യം2 സിനിമ ചിത്രീകരിച്ചത് എന്ന പ്രത്യേകതയും ഉണ്ട്. കൊവിഡ് കാലത്ത് തന്നെ പ്രഖ്യാപിച്ച്, ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2020 സെപ്തംബര്‍ 21 ന് ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. നവംബര്‍ ആറിന് ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. കൊവിഡിന് ശേഷം തീയേറ്ററുകള്‍ തുറക്കുമ്പോള്‍ മലയാളികള്‍ കാത്തിരുന്ന റിലീസ് ആയിരുന്നു ദൃശ്യം2 വിന്റേത്. എന്നാല്‍ തീയേറ്ററുകള്‍ എന്ന് തുറക്കും എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ ആണ് സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നത്. തീയേറ്ററുകള്‍ തുറക്കുന്നതിനായി കുഞ്ഞാലി മരയ്ക്കാര്‍ അടക്കം ഒട്ടേറെ ബിഗ് ബജറ്റ് സിനിമകള്‍ കാത്തിരിക്കുകയാണ്.
ദൃശ്യം സിനിമയുടെ അവസാന ഷോട്ടില്‍ നിന്നാണ് ദൃശ്യം2 വിന്റെ ആമസോണ്‍ െ്രെപം ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യഭാഗം പോലെ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരിക്കും രണ്ടാം ഭാഗവും എന്ന സൂചന തന്നെയാണ് ട്രെയ്‌ലറും തരുന്നത്. ആദ്യ സിനിമയിലെ പ്രധാനപ്പെട്ട താരങ്ങള്‍ എല്ലാം തന്നെ രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്. ഇത് കൂടാതെ മുരളി ഗോപി, സായി കുമാര്‍, കെബി ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതയാണ്. എന്ത് രഹസ്യമാണ് സംവിധായകന്‍ ജിത്തു ജോസഫ് രണ്ടാം ഭഗത്തില്‍ ഒരുക്കി വച്ചിരിക്കുന്നത് എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ആമസോണ്‍ െ്രെപം വീഡിയോയില്‍ ദൃശ്യം2 റിലീസ് ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. 2020 ല്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരുന്ന സിനിമ ആയിരുന്നു ദൃശ്യം2 എന്നും മോഹന്‍ലാല്‍ പറയുന്നു. സ്‌നെഹത്തിന്റെ അധ്വാനമാണ് ദൃശ്യം2 എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സംവിധാനം ചെയ്യുന്നത്.
മോഹന്‍ലാലിനെ നായകനാക്കി ജിത്തു ചെയ്തുകൊണ്ടിരുന്ന റാം എന്ന സിനിമ കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വന്നപ്പോള്‍ ആയിരുന്നു ദൃശ്യം2 വിനെ കുറിച്ച് ചിന്തിച്ചതും പിന്നീട് സിനിമ പൂര്‍ത്തിയാക്കിയതും. മീന, ആശ ശരത്ത്, സിദ്ദിഖ്, അന്‌സിബ ഹസ്‌സന്‍, എസ്തര്‍ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെല്ലാം തന്നെ രണ്ടാം ഭാഗത്തിലും ഉണ്ട്.