ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേ ഇന്ന് നാല് സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഇവിടങ്ങളിലെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലുമാണ് െ്രെഡ റണ്‍. ഇന്നും നാളെയുമായി രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാകും ഡ്രൈ റണ്‍ നടത്തുക.

കുത്തിവെപ്പെടുക്കല്‍,വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഏതെങ്കിലും രീതിയിലുള്ള പ്രത്യാഘാതം ഉണ്ടാകുന്ന സാഹര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍, കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം, ശീതീകരണ സംവിധാനങ്ങളുടെ പരിശോധന, വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗങ്ങള്‍ എന്ന സംബന്ധിച്ച് പരിശോധന നടത്തും.

ഡ്രൈ റണ്ണിന് ശേഷം സംസ്ഥാനങ്ങള്‍ നീരീക്ഷണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം.രാജ്യത്ത് ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത.് ഇതുവരെ 2,360 പരിശീലന സെഷനുകള്‍ നടന്നിട്ടുണ്ട്, മെഡിക്കല്‍ ഓഫീസര്‍മാരും വാക്‌സിനേറ്റര്‍മാരും ഉള്‍പ്പെടെ 7,000 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്്.
അതേസമയം അടുത്ത ആഴ്ചയോടെ രാജ്യത്ത് കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡിനാണ് അംഗീകാരം നല്‍കിയേക്കുക. കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സിന്‍ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്.