THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ചൈനയില്‍ അനിശ്ചിത കാലത്തേക്ക് വിലക്ക്‌

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് ചൈനയില്‍ അനിശ്ചിത കാലത്തേക്ക് വിലക്ക്‌

ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ചൈനീസ് നീക്കം. ചൈനീസ് ഇതര വിമാനങ്ങള്‍ രാജ്യത്തേയ്ക്ക് എത്തുന്നത് തടയാനാണ് നീക്കം. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നത്.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള കമേഴ്‌സ്യല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന് കീഴില്‍ ചൈനയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനം മൂലം മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

ബ്രിട്ടന്‍, ബെല്‍ജിയം, ഫിലിപ്പൈന്‍സ്, എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചൈനയില്‍ പ്രവേശനവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. യുഎസ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ വൈദ്യപരിശോധനയുടെ ഫലം ഹാജരാക്കണമെന്നും നേരത്തെ ചൈന ആവശ്യപ്പെട്ടിരുന്നു. സാധുവായ താമസരേഖയും സമര്‍പ്പിക്കേണ്ടതുണ്ട്. സാധുവായ താമസ രേഖകളുള്ള എല്ലാ വിദേശികളെയും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ ബെയ്ജിംഗ് അനുമതി നല്‍കിയിരുന്നു.

നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തന്നെ ചൈന വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നവംബര്‍ 13 മുതലുള്ള എല്ലാ വന്ദേഭാരത് സര്‍വീസുകളും പുനഃക്രമീകരിക്കേണ്ടതായി വരും.

1500ലധികം ഇന്ത്യക്കാര്‍ ചൈനയിലേക്ക് വരുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ ചൈനയുടെ പുതിയ ഉത്തരവ് ഇത്തരക്കാരുടെ ചൈനയിലേക്കുള്ള മടങ്ങിപ്പോക്ക് അനിശ്ചിതത്തിലാക്കുകയാണ്. ചൈനീസ് തീരുമാനത്തെ പ്രതിരോധിച്ച് ചൈനീസ് വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിട്ടുണ്ട്. പകര്‍ച്ചാവ്യാധിയെ നേരിടുന്നതിനുള്ള ന്യായവും നീതിയുക്തവുമായ നടപടിയാണ് ഇതെന്നാണ് അദ്ദേഹത്തില്‍ നിന്നുള്ള പ്രതികരണം.

പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ദില്ലിയിലെ ചൈനീസ് എംബസിയോ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ചൈനീസ് കോണ്‍സുലേറ്റോ സാധാരണ പാസ്‌പോര്‍ട്ട് ഉടമകള്‍ നല്‍കുന്ന ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളില്‍ സ്റ്റാമ്പ് ചെയ്യില്ലെന്നും ഇതോടെ അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള വിദേശികള്‍ക്ക് സാധുവായ താമസ രേഖകളോ ചൈനീസ് വിസയോ ഉണ്ടെങ്കില്‍പ്പോലും പ്രവേശനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതായി ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ചൈനീസ് എംബസിയോ കോണ്‍സുലേറ്റോ മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ട വിസയുള്ളവരുടെയോ താമസരേഖയുള്ളവര്‍ക്കോ സ്റ്റാമ്പിംഗ് ചെയ്തു നല്‍കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍, മാനുഷിക പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യക്കാര്‍ക്ക് വിസാ ആപ്ലിക്കേഷനുമായി ചൈനീസ് എംബസിയെ സമീപിക്കാം. നവംബര്‍ മൂന്നിന് ശേഷം അനുവദിക്കപ്പെട്ട വിസയുള്ളവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്ഥിതി കൈകാര്യം ചെയ്യുന്നതിനുള്ള താല്‍ക്കാലിക നടപടി ക്രമം മാത്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments