Sunday, May 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ-പാക് സംഘര്‍ഷം: ‘ഇന്ത്യയുടെ സമീപനം എപ്പോഴും കൃത്യവും ഉത്തരവാദിത്തമുള്ളതാണ്, യുഎസിനോട് എസ് ജയ്ശങ്കര്‍

ഇന്ത്യ-പാക് സംഘര്‍ഷം: ‘ഇന്ത്യയുടെ സമീപനം എപ്പോഴും കൃത്യവും ഉത്തരവാദിത്തമുള്ളതാണ്, യുഎസിനോട് എസ് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഇന്ത്യയുടെ സമീപനം ‘കൃത്യവും ഉത്തരവാദിത്തമുള്ളതുമാണ്’ എന്ന് ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. ജയ്ശങ്കറിനോട് ഫോണ്‍ സംഭാഷണം നടത്തവെയാണ് മാര്‍ക്കോ റൂബിയോയ്ക്ക് ഇത്തരമൊരു മറുപടി ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ജമ്മു കശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

‘ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഒരു സംഭാഷണം നടത്തി. ഇന്ത്യയുടെ സമീപനം എല്ലായ്‌പ്പോഴും അളക്കപ്പെട്ടതും ഉത്തരവാദിത്തമുള്ളതുമാണ്, അത് അങ്ങനെ തന്നെ തുടരുന്നു,’ ജയ്ശങ്കര്‍ ഇന്ന് രാവിലെ സമൂഹമാധ്യമ പോസ്റ്റില്‍ വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നതനായ റൂബിയോ നേരത്തെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനോട് സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുപക്ഷവും ചര്‍ച്ചകള്‍ ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റൂബിയോ യുഎസ് സഹായം വാഗ്ദാനം ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ഇന്ന് രാവിലെ പറഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് റൂബിയോ ജയ്ശങ്കറുമായി സംസാരിക്കുന്നത്. ആദ്യ ഫോണ്‍ സംഭാഷണത്തിലും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com