Tuesday, April 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും

എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു: അധ്യാപകനെ പിരിച്ചുവിട്ടേക്കും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. 

തനിക്കെതിരെ നടപടിയെടുത്തത് സ൪വകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് അധ്യാപകൻ പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ൪വകലാശാലയുടെ തെറ്റ് മറച്ചു വെച്ചാണ് തനിക്കെതിരെ നടപടിയെടുത്തത്. പിരിച്ചുവിടാൻ മാത്രം വലിയ തെറ്റ് താൻ ചെയ്തിട്ടില്ല. മാറ്റി നി൪ത്തലിലോ സസ്പെൻഷനിലോ ഒതുക്കേണ്ട നടപടിയായിരുന്നു. നടപടി അറിഞ്ഞത് മാധ്യമ വാ൪ത്തകളിലൂടെയാണ്. പിരിച്ചുവിട്ടെങ്കിൽ ആ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പ്രമോദ് പ്രതികരിച്ചു.

അതേസമയം സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ‍് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക. ഉത്തരക്കടലാസുകൾ അധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.

ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും.  ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com