ന്യൂജേഴ്‌സി: ഫോമായുടെ 2020-2022 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദേശീയസമിതിയുടെ പ്രഥമ യോഗം ഒട്ടേറെ നൂതനകര്‍മ്മപരിപാടികളും ജീവകാരുണ്യ പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച് അംഗീകാരത്തിനായി സമര്‍പ്പിച്ച മൂന്നുകാര്യങ്ങളും നാഷണല്‍ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു.

അമേരിക്കയിലുള്ള മലയാളി ബിസിനസുകാരെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ബിസിനസ്് ഫോറമാണ് അതില്‍ പ്രധാനം. ആദ്യ പടിയായി ഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ നേതൃത്വത്തില്‍ ഫോമയുടെ എല്ലാ റീജിയനില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുകയും, ബിസിനസ് ഫോറത്തിനുള്ള രൂപരേഖകള്‍ തയ്യാറാക്കുകയും ചെയ്യും.ഫോമായുടെ നേതൃത്വത്തില്‍ ലോകത്തുള്ള എല്ലാ പ്രമുഖ മലയാളി ബിസിനസുകാരെയും ഉള്‍പ്പെടുത്തി ആഗോള ബിസിനസ് മീറ്റ് നടത്തുക എന്നുള്ളതാണ് ആത്യന്തിക ലക്ഷ്യം.

ഫോമാ ഹെല്‍പ്പിങ് ഹാന്‍ഡ്സ് എന്ന ജീവകാരുണ്യ പദ്ധതിയാണ് രണ്ടാമത്തേത്. വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ നേതൃത്വം നല്‍കുന്ന ഈ പദ്ധതിയിലൂടെ അമേരിക്കയിലും, ഇന്ത്യയിലുമുള്ള അടിയന്തിര സഹായം വേണ്ടിവരുന്ന മലയാളികള്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കും. കേരളത്തിലേക്കുള്ള സഹായങ്ങള്‍ ജില്ലാ കളക്ടറുമാര്‍ സാക്ഷ്യപ്പെടുതുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും. പദ്ധതിയുടെ വിശദ വിവരങ്ങള്‍ താമസിയാതെ ഫോമാ പ്രസിദ്ധീകരിക്കുന്നതാണ്.
മലയാളി ഹെല്‍പ് ലൈന്‍ ഫോറം നടത്തിയ പരിപാടികളില്‍ ഏറ്റവും ജനപ്രീതി പിടിച്ചുപറ്റിയ സാന്ത്വന സംഗീതപരിപാടി ഫോമാ ഏറ്റെടുത്തു നടത്തുന്നതാണ് മറ്റൊന്ന്. അമേരിക്കയുടെ പല ഭാഗങ്ങളിലുള്ള പാട്ടുകാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാന്‍ ഏറ്റവുമധികം സഹായിച്ച പരിപാടിയാണിത്. ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യും.
രണ്ടു മണിക്കൂറോളം നീണ്ടു നിന്ന മീറ്റിംഗില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്മിറ്റി അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി, നാട്ടിലെ സ്ഥലവും, ജോലിയും, ബിസിനസുമൊക്കെ എല്ലാവരും പറഞ്ഞു. പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റ്റി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ തോമസ് ടി ഉമ്മന്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ അനിയന്‍ ജോര്‍ജ്, ടി ഉണ്ണികൃഷ്ണന്‍, തോമസ് ടി ഉമ്മന്‍, പ്രദീപ് നായര്‍,ജോസ് മണക്കാട്ട്, ബിജു തോണിക്കടവില്‍, ജോണ്‍ സി വര്‍ഗീസ്, ജോസ് എബ്രഹാം, ഷിനു ജോസഫ്, ഗീവര്‍ഗീസ് കെ.ജി, ഗിരീഷ് പോറ്റി, ബിനോയ് തോമസ്, ജയിംസ് മാത്യു,സണ്ണി കല്ലൂപ്പാറ, ജോസ് മലയില്‍, ബൈജു വര്‍ഗീസ്, അനു സ്‌കറിയ, മനോജ് വര്ഗീസ്, തോമസ് ജോസ്, അനില്‍ നായര്‍, ബിജു ജോസഫ്, ജയിംസ് ജോയ്,പ്രകാശ് ജോസഫ്, ഫിലിപ്പ് മാത്യു, ബിജു ആന്റണി, ബിനൂപ് ശ്രീധരന്‍, ബിജോയ് കാരിയാപുരം, സൈജന്‍ ജോസഫ് ,ജോണ്‍ പാട്ടപ്പതി, ആന്റോ കവലക്കല്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഡോ.സാം ജോസഫ്, മാത്യൂസ് മുണ്ടക്കല്‍, സാം മത്തായി,ജോസ് വടകര, ജോസഫ് ഔസോ ,പ്രിന്‍സ് നെച്ചിക്കാട്, ജാസ്മിന്‍ പരോള്‍, ജൂബി വള്ളിക്കളം, ഷൈനി അബൂബക്കര്‍, കാല്‍വിന്‍ ആന്റോ, കുരുവിള ജെയിംസ്, മസൂദ് അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.