Tuesday, April 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ്: മലയാളി നഴ്‌സുമാർ അടക്കമുള്ളവരുടെ മുൻകൂർജാമ്യാപേക്ഷ തളളി

കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ്: മലയാളി നഴ്‌സുമാർ അടക്കമുള്ളവരുടെ മുൻകൂർജാമ്യാപേക്ഷ തളളി

കൊച്ചി: കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്. കേരളത്തിൽ നിന്നുളള 1300 ഓളം പേ!*!ർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്. മലയാളി നഴ്‌സുമാർ അടക്കമുള്ളവരാണ് വായ്പ എടുത്ത് തിരിച്ച് അടയ്ക്കാതെ മുങ്ങിയെന്നായിരുന്നു ആരോപണം ഉയർന്നത്. ജോലി ചെയ്യുന്ന സമയത്ത് വൻ തുക ലോൺ എടുത്ത ശേഷം ലീവ് എടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറി പാർത്ത ശേഷം ലോൺ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയർന്ന പരാതി. ചെറു തുകയുടെ ലോൺ എടുത്ത് കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് വലിയ തുക ലോൺ എടുത്ത ശേഷം തട്ടിപ്പ് നടത്തുന്നത് എന്നായിരുന്നു ആരോപണം. 1425 ഇന്ത്യക്കാർ കുവൈത്ത് ഗൾഫ് ബാങ്കിൽ നിന്നായി 700 കോടി തട്ടിയെന്നായിരുന്നു പരാതി. കേരളത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പത്ത് കേസുകളിലായി 10.21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഉയർന്ന ആരോപണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com