പാറ്റ്ന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു. ഒരാൾ മരിച്ചു. ബിഹാറിലെ ജഗത്‌പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജിത്ത് എന്ന അനന്തരവനാണ് കൊല്ലപ്പെട്ടത്.സഹോദരങ്ങൾ തമ്മിൽ ഇന്നുണ്ടായ ചെറിയ തർക്കമാണ് നിയന്ത്രണം വിട്ട് കൊലപാതകത്തിൽ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരൻ മറ്റേയാൾക്ക് നേരെ ആദ്യം വെടിയുതിർത്തു. വെടിയേറ്റയാൾ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിർത്തു എന്നാണ് പൊലീസ് പറയുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാർ പരസ്പരം വെടിവച്ചു
RELATED ARTICLES