ന്യൂഡല്‍ഹി: കേരളത്തിലും മഹാരാഷ്ട്രയില്‍ ഛത്തീസ്ഗഡിലും കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. കൊവിഡ് വാക്സിന് രണ്ടാം ഘട്ട െ്രെഡ റണ്ണിന് മുന്‍പ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ ജാഗ്രത തുടരണമെന്ന വ്യക്തമായ സന്ദേശമാണ് ഈ സംസ്ഥാനങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിനായ ‘കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ ‘കോവാക്സിനും രാജ്യത്ത് ഉടന്‍ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. വാക്സിന് വിതരണത്തിനുള്ള അവസാന ശ്രമങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നിരിക്കുകയാണെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

നാല് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിന് െ്രെഡ റണ്ണിന്റെ പ്രതികരണങ്ങള്‍ ഞങ്ങള്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള പുരോഗതികള്‍ നടത്തിയിട്ടുണ്ട്. നാളെ ,ജനവരി ന് 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും െ്രെഡ റണ്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തേ രാജ്യത്ത് നാല് സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന് െ്രെഡ റണ്‍ നടത്തിയിരുന്നു. ഇത് വിജയകരമായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അതേസമയം രാജ്യത്ത് വാക്സിന്‍വിതരണം ഈ മാസം 13 മുതല്‍ ആരംഭിച്ചേക്കും. നാല് സംഭരണ കേന്ദ്രങ്ങളാണ് രാജ്യത്ത് ഉണ്ടാകുക. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്സിന് സംഭരിക്കുന്നത്.വ്യോമമാര്‍ഗമായിരിക്കും ഇത് വിവിധ ഇടങ്ങളിലേക്ക് എത്തിക്കുക. 37 കേന്ദ്രങ്ങള്‍ വഴി വാക്സിന് വിതരണം ചെയ്യുമെന്ന് നേരേന്ദ്ര കേന്ദ്ര ആരോഗ്യമന്ത്രാലയം അറയിച്ചിരുന്നു.